kerala-psc

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 106/2017 കേരള ഡ്രഗ്‌സ്‌കൺട്രോൾ വകുപ്പിൽ എൽ.ഡി. ടെക്‌നീഷ്യൻ തസ്‌തികയ്‌ക്ക് 3ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. വിശദവിവരങ്ങൾക്ക് ഒ.ടി.ആർ പ്രൊഫൈൽ സന്ദർശിക്കുക.

വകുപ്പുതല വാചാപരീക്ഷ
കേരള പബ്ലിക് സർവീസ് കമ്മിഷൻ ഐ.എ.എസ്/ഐ.പി.എസ്./ഐ.എഫ്.എസ് (സെപ്തംബർ 2018) ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവർ ആൻഡ് ഹയർ) ഡിസംബർ 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.


ഓൺലൈൻ പരീക്ഷ
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 16/2018 (എൻ.സി.എ.-എൽ.സി./എ.ഐ.) ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് തസ്‌തികയ്ക്ക് ഡിസംബർ 4ന് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിൽ വച്ചും, കാറ്റഗറി നമ്പർ 30/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (എൻ.സി.എ.-എൽ.സി./എ.ഐ.) തസ്‌തികയ്ക്ക് 5ന് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രത്തിൽ വച്ചും, കാറ്റഗറി നമ്പർ 20/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോതെറാപ്പി തസ്‌തികയ്ക്ക് 6ന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ചും രാവിലെ 10 മുതൽ 12.15 വരെ ഓൺലൈൻ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 245/2016 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്‌തികയ്ക്ക് നാളെ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ വച്ചും, പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 245/2016 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്‌തികയ്ക്ക് നാളെ പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 195/2017 കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (ജൂനിയർ) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് ഇന്നും, കാറ്റഗറി നമ്പർ 230/2017 ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്‌തികയ്ക്ക് 5 നും, കാറ്റഗറി നമ്പർ 324/2017 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്‌സിംഗ് (നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പർ 423/2016 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ്, കാറ്റഗറി നമ്പർ 430/2016 ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ തസ്‌തികകൾക്ക് 5, 6, 7 തീയതികളിലും, കാറ്റഗറി നമ്പർ 247/2017 കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) പൊളിറ്റിക്കൽ സയൻസ് തസ്‌തികയ്ക്ക് 5, 6, 7, 12, 13, 14, 19, 20, 21 തീയതികളിലും, കാറ്റഗറി നമ്പർ 607/2017 മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് (നാലാം എൻ.സി.എ.-എസ്.സി.) തസ്‌തികയ്ക്ക് 6, 7 തീയതികളിലും, കാറ്റഗറി നമ്പർ 162/2016 നിയമസഭാ സെക്രട്ടേറിയറ്റിലെ പേസ്റ്റ് അപ് ആർട്ടിസ്റ്റ് ഗ്രേഡ് രണ്ട് തസ്‌തികയ്‌ക്ക് 7നും, കാറ്റഗറി നമ്പർ 17/2016 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മെഡിക്കൽ ഇലക്‌ട്രോണിക്‌സ്) തസ്തികയ്ക്ക് 19, 20, 21 തീയതികളിലും, കാറ്റഗറി നമ്പർ 510/2017 ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഒന്നാം എൻ.സി.എ.-മുസ്ലീം) തസ്‌തികയ്‌ക്ക് ഡിസംബർ 21 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും.


പ്രായോഗിക പരീക്ഷ
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 16/2014 ഡ്രൈവർ ഗ്രേഡ് രണ്ട് (എൽ.ഡി.വി.) തസ്‌തികയുടെ പ്രായോഗിക പരീക്ഷ ഇന്നും നാളെയുമായി ജില്ലാ ആംഡ് റിസർവ് പൊലീസ് ഗ്രൗണ്ട് കല്ലേക്കാട് വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഒ.ടി.ആർ പ്രൊഫൈൽ സന്ദർശിക്കുക.