img

വർക്കല: വർക്കല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈടെക് കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്റി കടന്നപ്പളളി രാമചന്ദ്രൻ നിർവഹിച്ചു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്.അനിജോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതികാ സത്യൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ എം. ഷിജിമോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ ഉണ്ണികൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശ്, വാർഡ് കൗൺസിലർ സ്വപ്നശേഖർ, പ്രിൻസിപ്പൽ യു. ലതാകുമാരി, ഹെഡ്മിസ്ട്രസ് ആർ. ബിന്ദു, എസ്.എം.സി ചെയർമാൻ എസ്. ജോഷി, സ്വാഗതസംഘം ചെയർമാൻ വി. സുനിൽ, മദർ പി.ടി.എ പ്രസിഡന്റ് ഭാമിനി എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ യജ്ഞം കർമ്മപരിപാടിയുടെ ഭാഗമായി വർക്കല നിയമസഭാമണ്ഡലത്തിൽ നിന്ന് ഹൈടെക് വിദ്യാലയമാക്കാൻ തിരഞ്ഞെടുത്തത് വർക്കല മോഡൽ എച്ച്.എസ്.എസിനെയാണ്. പതിനൊന്നു കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുളളതെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു.