atl28na

ആറ്റിങ്ങൽ: വാമനപുരം നദിയിൽ മുള്ളിയൻകാവിന് സമീപം വൃദ്ധന്റെ മൃതദേഹം . ആറ്റിങ്ങൽ തോട്ടവാരം കുഴിയിൽമുക്ക് കൃഷ്ണ വിലാസത്തിൽ കൃഷ്ണൻകുട്ടിയുടെ(65)​ മൃതദേഹമാണിത്. ആറ്റിങ്ങൽ ഒരു ബന്ധുവിന്റെ വീട്ടിൽ കല്ല്യാണ റിസപ്ഷന് പോയതാണ് ഇയാൾ.ഇളമ്പയിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു .

മൂന്നു ദിവസം മുൻപ് ഇയാളെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസ് സ്റ്രേഷനിൽ പരാതി നൽകിയിരുന്നു. കൊല്ലമ്പുഴ പാലത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൃഷ്ണൻകുട്ടി പാലത്തിൽ നിൽക്കുന്നത് കാണുന്നുണ്ട്. എന്നാൽ ,നദിയിൽ ചാടുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടതുകാരണം തിരച്ചിൽ നടത്തുന്നതിനിടെയാണ് നദിയിൽ മൃതദേഹം പൊന്തിക്കിടക്കുന്നത് കണ്ടത്. മക്കൾ: അമൽ കൃഷ്ണ,​ അശ്വതി കൃഷ്ണ.