പരീക്ഷാഫീസ്
2018 ഡിസംബറിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്‌ക്ക് പിഴ കൂടാതെ ഡിസംബർ 10വരെയും 50 രൂപ പിഴയോടെ 12വരെയും 125 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ഹിസ്റ്ററി, എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എസ് സി. കെമിസ്ട്രി, ബോട്ടണി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
സമ്പർക്ക ക്ലാസ്സ്
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 1 മുതൽ എല്ലാ ശനിയും ഞായറും രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കാര്യവട്ടം ക്യാമ്പസിലും (ബി.എ ഇക്കണോമിക്‌സ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഹിസ്റ്ററി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, ബി.സി.എ) കൊല്ലം യു.ഐ.ടി.യിലും (ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, മലയാളം) നടത്തും. വിദ്യാർത്ഥികൾ ഐ.ഡി.കാർഡും SLM ഉം ആയി ഹാജരാകണം.
എം.ഫിൽ സീറ്റ് ഒഴിവ്
കാര്യവട്ടം കാമ്പസിലെ കെമിസ്ട്രി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠനവകുപ്പുകളിൽ എം.ഫിൽ പ്രോഗ്രാമിലേക്ക് എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 10.30ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.
ദേശീയ-അന്തർദേശീയ സെമിനാറുകൾ
കാര്യവട്ടം ക്രിസ്ത്യൻ പഠനകേന്ദ്രം ജനുവരി 9 മുതൽ 11 വരെ The Early Christian Missionary Contribution to Development of Journalism in India" എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന ദേശീയ സെമിനാറും ഫെബ്രുവരി 7 മുതൽ 9 വരെThe Early Christian Missionary Contribution to the Linguistic Structuring of Indian Languages'' എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന അന്തർദേശീയ സെമിനാറും സംഘടിപ്പിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിലും 9446904488 എന്ന നമ്പറിലും ലഭിക്കും.
സർട്ടിഫിക്കറ്റ് വിതരണം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ, പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ്, ടി.വി.ന്യൂസ് റീഡിംഗ് ആൻഡ് കോംപയറിംഗ്, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.
പി.ജി. ഡിപ്ലോമ ഇൻ ബയോഡൈവേഴ്‌സിറ്റി
കാര്യവട്ടം ബോട്ടണി പഠനവകുപ്പിൽ ജനുവരി 1ന് തുടങ്ങുന്ന പി.ജി. ഡിപ്ലോമ ഇൻ ബയോഡൈവേഴ്‌സിറ്റി കോഴ്‌സിലേക്ക് അപേക്ഷിക്കാം. കാലാവധി: ഒരു വർഷം. യോഗ്യത: എം.എസ് സി ബോട്ടണി/സുവോളജി/അക്വാട്ടിക് ബയോളജി/എൻവയോൺമെന്റൽ സയൻസ്/ലൈഫ് സയൻസ്/പ്ലാന്റ് സയൻസ്/ആനിമൽ സയൻസ് എന്നിവയിൽ ഏതിലെങ്കിലും 55% ൽ കുറയാതെ മാർക്ക് (എസ്.സി /എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). അവസാന തിയതി ഡിസംബർ 20. അപേക്ഷാഫോം 25രൂപ KUF ൽ അടച്ച രസീത് ഹാജരാക്കിയാൽ കാര്യവട്ടം ബോട്ടണി പഠനവകുപ്പിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപയുടെ പേ-ഇൻ-സ്ലിപ്പോ, സർവകലാശാലാ ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്ത സർവകലാശാലാ ഓഫീസ് ക്യാമ്പസ് ബ്രാഞ്ചിലുളള എസ്.ബി.ഐൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റോ സഹിതം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി Head, Department of Botany, University of Kerala, Kariavattom, Thiruvananthapuram - 695581 എന്ന വിലാസത്തിൽ ലഭിക്കണം.