atl28ne

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം വാളക്കാട് ശാഖയുടെ രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.അജയൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം വിദ്യാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എസ്.ദിനേശൻ,​ സെക്രട്ടറി വി.സന്തോഷ്,​ വൈസ് പ്രസിഡ‌ന്റ് വിജയൻ,​ കമ്മിറ്റി അംഗങ്ങളായ ബി.വിജയമ്മ,​ ലീല എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം അന്നദാനവും നടന്നു.