വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര - സാഹിത്യ - ഭക്ഷ്യമേള വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്ടർ ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. പുഷ്പവല്ലി, പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രൻ നായർ, കൺവീനർ പ്രീജ പി.എം എന്നിവർ സംസാരിച്ചു. യുവശാസ്ത്രജ്ഞരായ വിദ്യാർത്ഥികൾ വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചു. ഭക്ഷ്യമേളയിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം. മേളയോടനുബന്ധിച്ച് വിവിധ സ്റ്റാളുകളിലായി വി.എസ്.എസ്.സി, വേൾഡ് വൈൽഡ് ഫണ്ട്, ശാസ്ത്ര ഭവൻ, ഫോറസ്റ്റ്, മത്സ്യഫെഡ്, ഫിഷറീസ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, എൻവയോൺമെൻറ് സയൻസ്, അനെർട്ട്, സയൻസ് ആൻഡ് ടെക്‌നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, മിത്ര നികേതൻ, ഹോമിയോ മെഡിക്കൽ കോളേജ്, സി.ഡബ്ല്യു.ഡി.ആർ.എം.എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. 4000 -ൽ പരം പേർ ഭക്ഷ്യമേളയിൽ പങ്കാളികളായി.