ഉള്ളൂർ: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം ഇന്നു വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എസ്.എസ്. സിന്ധു, ഡി.എം.ഇ എ. റംലാബീവി, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഹൈധ്രു .ഇ.കെ, ഹൈറ്റ്സ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് കുമാർ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിതാ ബാലൻ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. നിർമ്മല .എൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സബൂറാബീഗം, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് തുടങ്ങിയവർ പങ്കെടുക്കും.