തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഹാന്റെക്‌സ് റോയൽ ഡബിൾ വേഷ്‌ടി പുറത്തിറക്കി. ആദ്യഘട്ടത്തിൽ, പ്രതിമാസം 1,500 വേഷ്‌ടികൾ വിപണിയിലിറക്കുമെന്ന് വേഷ്‌ടികൾ പുറത്തിറക്കിക്കൊണ്ട് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. 1,120 രൂപയാണ് വില. ഹാന്റെക്‌സിന്റെ മേജർ ഷോറൂമുകളിലൂടെ വേഷ്‌ടി വിപണിയിൽ ലഭ്യമാകും. റോയൽ ഗോൾഡ്,​ റോയൽ വൈറ്റ് എന്നീ ദോത്തികളും ഉടൻ പുറത്തിറക്കും. കൈത്തറി ഉത്പന്നങ്ങളുടെ സവിശേഷത നിലനിറുത്തി ആഗോള വിപണി കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.