കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്നുകോടി ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എ. സമ്പത്ത് എം.പിയും, സ്‌കൂൾ ബസിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എയും, സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം നടൻ കോട്ടയം റഷീദും, ജില്ലാപഞ്ചായത്തിന്റെ ഒരു കോടിയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ബി.പി. മുരളിയും നിർവഹിച്ചു. പ്രിൻസിപ്പൽ എം.ആർ. സതീഷ്ചന്ദ്രൻ, ഹെഡ്മിസ്ട്രസ് എസ്. ഗിരിജ, വാർഡ് അംഗം ബി.കെ. പ്രസാദ്, പി.ടി.എ പ്രസിഡന്റ് എം.ആർ. ഫൈസൽഖാൻ, എസ്.എം.സി. ചെയർമാൻ ജി. ജയരാജു, വികസനസമിതി ചെയർമാൻ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.