വെമ്പായം: പെയിന്റിംഗ് ജോലികഴിഞ്ഞ് കരിക്കിടാൻ കയറിയ നെടുവേലി ഫാത്തിമാ മൻസിലിൽ ഷാഫി (48)തെങ്ങിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ വെള്ളാഞ്ചിറ എസ്.എൽ പുരത്താണ് അപകടം.ഇയാളെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഷൈലാബീവി . മക്കൾ : ഫാത്തിമ, സെയ്ദ് അലി .