തിരുവനന്തപുരം: തിരുവനന്തപുരം - നാഗർകോവിൽ 56311-ാം നമ്പർ പാസഞ്ചർ ഇന്നു മുതൽ അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും. രാവിലെ 6.55 ആണ് നിലവിലെ സമയം. ഇന്നു മുതൽ അത് 6.50 ആകും. 8.55ന് നാഗർകോവിലിൽ എത്തിയിരുന്ന ട്രെയിൻ ഇന്നു മുതൽ രാവിലെ 8.50ന് എത്തും. അമൃത എക്‌സ്‌പ്രസുമായുണ്ടായിരുന്ന ബോഗി പങ്കുവെയ്‌ക്കൽ നടപടികൾ അവസാനിപ്പിച്ചതിനെ തുടർന്നാണ് സമയമാറ്റം.