തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മണക്കാട് സ്വദേശി ഉണ്ണി (32) മരിച്ചു. ഉണ്ണിയെ കല്ലാട്ടുമുക്കിൽ വച്ച് കെ എസ് ആർ ടി സി ബസ് തട്ടുകയായിരുന്നു. ബസിന്റെ ചക്രം ശരീരത്തിൽ കയറി ഗുരുതരമായി പരക്കേറ്റ ഉണ്ണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.