ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന്
ചെന്നൈയിൽ എഫ്.സിയെ നേരിടുന്നു
ടി.വി. ലൈവ് : രാത്രി 7.30 മുതൽ
സ്റ്റാർ സ്പോർട്സ് ചാനലുകളിൽ
ചെന്നൈ : ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിൽ നോക്കൗട്ട് പ്രതീക്ഷകൾ നിലനിറുത്താൻ കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാലും കഴിയണമെന്നില്ല. പക്ഷേ ഇന്നത്തെ കളിയെങ്കിലും ജയിച്ചില്ലെങ്കിൽ ടീമിൽ പലരുടെയും തലകൾ ഉരുളും. അതിൽ ഏറ്റവും പ്രധാനം പരിശീലകൻ ഡേവിഡ് ജെയിംസിന്റേതുമായിരിക്കും.
സീസണിലെ ആദ്യ മത്സരത്തിന് ശേഷം വിജയത്തിന്റെ രുചി എന്തെന്നറിയാത്തവരാണ് ബ്ളാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിൽ നാല് സമനിലകളും മൂന്ന് തോൽവികളും. ഇൗ സീസണിൽ ബ്ളാസ്റ്റേഴ്സിനെക്കാളും മോശം മൂന്ന് ടീമുകളേയുള്ളൂ. പൂനെ സിറ്റി, ചെന്നൈ, ഡൽഹി. ഇവരിൽ ചെന്നൈയിനോടാണ് ഇന്നത്തെ മത്സരം അതും അവരുടെ തട്ടകത്തിൽ.
കഴിഞ്ഞസീസണിൽ ഐ.എസ്.എൽ കിരീടം ഉയർത്തിയവരാണ് ചെന്നൈയിൻ എഫ്.സി. എന്നാൽ ഇക്കുറി അതൊന്നും ഒാർമ്മിപ്പിക്കാതിരിക്കുകയാകും ഭേദം. കളിച്ച എട്ട് മത്സരങ്ങളിൽ ആറെണ്ണത്തിലും തോറ്റു. ഒാരോ ജയവും സമനിലയും. പോയിന്റ് പട്ടികയിൽ ഒൻപത് സ്ഥാനത്തും.
ഇൗ സാഹചര്യത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് ജയിക്കാമെന്ന് കണക്കുകൂട്ടുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഇൗസ്റ്റിനെതിരെ 1-0 ത്തിന് ലീഡ് ചെയ്ത ശേഷം അവസാന നിമിഷം 2-1ന് തോറ്റതിനറെ വേദന ബ്ളാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്.
ബ്ളാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ
. 90 മിനിട്ടുനേരം ഒരേ വേഗത്തിൽ കളിക്കാനുള്ള ഫിറ്റ്നസ് ഇല്ലായ്മ.
. പ്രതിരോധം താരതമ്യേന മികച്ചതാണെങ്കിലും മദ്ധ്യനിരയും മുന്നേറ്റവും അമ്പേ പരാജയം.
. കോച്ച് ഡേവിഡ് ജെയിംസിന്റെ പാളിയ തന്ത്രങ്ങൾ. ടീം കോമ്പിനേഷനിലെ പരീക്ഷണങ്ങളും പരാജയം.
. ഒത്തിണക്കത്തോടെ കളിക്കാൻ കഴിയാത്തത്.
. അവസാന സമയത്ത് എതിരാളികൾക്ക് ആക്രമിച്ച് കയറാൻ അവസരം നൽകുന്നു.
പോയിന്റ് ടേബിൾ
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
ബംഗളുരു 7-6-1-0-19
നോർത്ത് ഇൗസ്റ്റ് 8-5-2-1-17
ഗോവ 8-5-1-2-16
ജംഷഡ്പൂർ 9-3-5-1-14
മുംബയ് സിറ്റി 8-4-2-2-14
എ.ടി.കെ 8-3-2-3-11
ബ്ളാസ്റ്റേഴ്സ് 8-1-4-3-7
പൂനെസിറ്റി 9-1-2-6-5
ചെന്നൈയിൻ 8-1-1-6-4.
ഡൽഹി 9-0-4-5-4.
ബ്ളാസ്റ്റേഴ്സ് ഇതുവരെ
1 ജയം
ആദ്യമത്സരത്തിൽ എ.ടി.കെയെ 2-0 ത്തിന് തോൽപ്പിച്ചു.
4 സമനിലകൾ
മുംബയ് സിറ്റി (1-1), ഡൽഹി ഡൈനാമോസ് (1-1), ജംഷഡ്പൂർ എഫ്.സി (2-2), പൂനെ സിറ്റി (1-1) എന്നിവരുമായി സമനിലകൾ.
3 തോൽവികൾ
ബംഗുളുരു (1-2), എഫ്.സി ഗോവ (1-3), നോർത്ത് ഇൗസ്റ്റ് (1-2) എന്നിവരോട് തോൽവി.
ചെന്നൈയിൽ ഇതുവരെ
1 ജയം
ഇൗമാസമാദ്യം പൂനെ സിറ്റിക്കെതിരെ 4-2ന് ജയിച്ചു
1 സമനില
ഒക്ടോബറിൽ ഡൽഹി ഡൈനാമോസുമായി ഗോൾ രഹിത സമനില
6 തോൽവികൾ
ബംഗ്ളുരു (0-1), എഫ്.സി ഗോവ (1-3), നോർത്ത് ഇൗസ്റ്റ് ()3-4), എ.ടി.കെ (1-2), മുംബയ് സിറ്റി (0-1), ജംഷഡ്പൂർ (1-3) എന്നിങ്ങനെ തോൽവികൾ.