ലോകകപ്പ് ഹോക്കിയിൽ ആദ്യമത്സരത്തിൽ
ഇന്ത്യ 5-0ത്തിന് ദക്ഷിണാഫ്രിക്കയെ
തോൽപ്പിച്ചു
ഭുവനേശ്വർ : സ്വന്തം മണ്ണിൽ കിരീടം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യ ഹോക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചു.
പൂൾ സിയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സിമ്രാൻ ജിത്ത് സിംഗ് ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട ഗോളടിച്ചു. മൻ ദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ്, ആകാശ് ദീവ് സിംഗ് എന്നിവർ ഒാരോ ഗോളടിച്ചു.
ഫൈവ് സ്റ്റാർ ഇന്ത്യ
. 10-ാം മിനിട്ടിൽ മൻ ദീവ് സിംഗിലൂടെ ഇന്ത്യയുടെ ആദ്യഗോൾ
. 12-ാം മിനിട്ടിൽ മൻ ദീവ് ലീഡുയർത്തി
. 43-ാം മിനിട്ടിലും 46-ാം മിനിട്ടിലും സിമ്രാൻ ജിത്തിന്റെ ഗോളുകൾ
. 45-ാം മിനിട്ടിൽ ലളിതിന്റെ ഗോൾ.
ഇന്ത്യയ്ക്ക് ഇനി ഡിസംബർ രണ്ടിന് ബെൽജിയവുമായാണ് അടുത്ത മത്സരം.