gra

കണിയാപുരം : അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ 2019, 2020 വർഷത്തേ വികസന സെമിനാർ സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫാബീഗം, ബ്ളോക്ക് മെമ്പർമാരായ അഡ്വ. അൽത്താഫ് പറമ്പിൽപാലം നിസാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണൻകുട്ടി, ബുഷുനവാസ്, സുനിത, മെമ്പർമാരായ സി. കൃഷ്ണൻ. ജയചന്ദ്രൻ, വിജയകുമാർ, മുഹമ്മദ് ഷാഫി, ഷിജി സിനത്തുൽ മസീദ, ജയകുമാരി, രമേശൻ, ശിവപ്രസാദ്, പ്രദീപ്, വി. കൃഷ്ണൻ, റസിയാവാഹിദ്, പ്രഭ എന്നിവർ പങ്കെടുത്തു.