നെയ്യാറ്റിൻകര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിലെ ഫലപ്രഖ്യാപനം തെറ്റാണെന്ന് വാദിച്ച അദ്ധ്യാപകന് മർദ്ദനം.ഇന്നലെ രാത്രി ഏറെ വൈകിയാണ് സംഭവം. ഇന്നലെ വേദി 4 ആയ നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടന്ന ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കാർമൽ സ്കൂളിലെ കുട്ടികളോട് വാഗ്വാദം നടത്തിയ കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപകനായ സിദ്ധാർത്ഥ് സാദിക്കിനെയാണ് ഒരു സംഘം മർദ്ദിച്ചത്. കോട്ടൺഹിൽ സ്കൂളിന് ഗ്രൂപ്പ് ഡാൻസിന് ഒന്നാം സമ്മാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, ഫലം അറിവായപ്പോൾ സമ്മാനം കാർമൽ സ്കൂളിനായിരുന്നു. ഇത് ചോദ്യം ചെയ്ത അദ്ധ്യാപകനെ ഒരു സംഘം മർദ്ദിക്കുകയായിരുന്നു. അദ്ധ്യാപകൻ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.