പാറശാല: ഉദിയൻകുളങ്ങരയിൽ ഓപ്പറേഷൻ കാവൽ കണ്ണുകൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രധാന ജംഗ്ഷനുകളെ കേന്ദ്രീകരിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകിട്ട് 5 ന് ഉദിയൻകുളങ്ങര ജംഗ്ഷനിൽ നടക്കും. നെയ്യാറ്റിൻകര എം.എൽ.എ.കെ.ആൻസലൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ കാമറകളുടെ സ്വിച്ച് ഓൺ കർമ്മം റൂറൽ എസ്.പി.പി.അശോക് കുമാർ നിർവഹിക്കും.