വർക്കല: ഹരിഹരപുരം ഗവ. എൽ.പി സ്കൂളിൽ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തി. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല, വി.രഞ്ജിത്ത്, അഡ്വ. ബി.എസ്.ജോസ്, ടി.ബി.ജാസ്മിൻ, എസ്.സുമിത്ര, അഡ്വ. വി.ദേവദാസ്, വി.സെൻസി, വി.എസ്.വനിത, കെ.ജി.ബെന്നി, കെ.കെ.രവീന്ദ്രനാഥ്, ബി.കലാദേവിഅമ്മ, പി.എസ്.സുധ, എം.കെ.സുരേഷ്, കെ.വിജയകുമാരി, വി.അജയകുമാർ, ബി.സുദർശനൻപിളള, അഡ്വ. രഞ്ജുകാർത്തിക്, എം.ബൈജു, ആർ.ശ്രീകണ്ഠൻ, കെ.വാരിജാക്ഷൻ, എസ്.രാജീവ്, തുടങ്ങിയവർ സംസാരിച്ചു. അഡ്വ. വി.ജോയി എം.എൽ.എയുടെ ശ്രമഫലമായി സർക്കാരിൽ നിന്നനുവദിച്ച 1.65 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്.