vs

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനെയും യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിനെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ വിജീഷ് (37)​,​ നിഥിൻ (23)​ എന്നിവരാണ് പിടിയിലായത്.
ഒരു വനിതാ മാഗസിന്റെ മുഖചിത്രത്തിൽ മോർഫിംഗ് നടത്തിയ പോസ്റ്റ് ഇരുവരും ഷെയർ ചെയ്യുകയായിരുന്നു. മുലയൂട്ടുന്ന അമ്മയുടേയും കുഞ്ഞിന്റേയും ചിത്രത്തിൽ അമ്മയ്ക്ക് പകരം ചിന്തയുടേയും കുഞ്ഞിന് പകരം വി.എസിന്റേയും ചിത്രമാണ് മോർഫ് ചെയ്തത്. ഇവർക്കെതിരെ ലഭിച്ച പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് പന്തീരാങ്കാവ് പൊലീസുമായി ബന്ധപ്പെട്ട് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് മ്യൂസിയം എസ്.ഐ സുനിൽ പറഞ്ഞു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.