തിരുവനന്തപുരം : പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന് മികച്ച ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ഇൻഡിവുഡ് ദേശീയ പുരസ്കാരം. ഇന്ന് ഹൈദരാബാദിൽ ഹൈടെക് സിറ്രിയിൽ നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോടനുബന്ധിച്ച് പുരസ്കാരം വിതരണം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും.
ഇന്നു മുതൽ ഡിസംബർ 5 വരെ നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോടനുബന്ധിച്ച് സിനിമ ശില്പശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, സിനിമ വ്യവസായം, നിക്ഷേപക സംഗമം, യുവകലാപ്രതിഭകൾക്ക് അവസരമൊരുക്കുന്ന ടാലന്റ് ഹണ്ട്, ഫാഷൻ ഷോകൾ, ഇൻഡിവുഡ് അക്കാഡമി പുരസ്കാരങ്ങൾ, പ്രവാസി രത്ന പുരസ്കാരം, ഗോൾഡൻ ഫ്രെയിം പുരസ്കാരം, സാംസ്കാരിക ചടങ്ങുകൾ തുടങ്ങി 20ലധികം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
5 ദിവസങ്ങളിലായി നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിൽ 100 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. ഫിലിം കാർണിവലിനോടനുബന്ധിച്ച് ഇൻഡിവുഡ് ഫിലിം മാർക്കറ്റ് സംഘടിപ്പിക്കുന്ന പ്രദർശനവുമുണ്ടാകും.