kerla-uni
kerala uni

പരീക്ഷ

അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം - സി.ബി.സി.എസ്.എസ്. ബി.എ / ബി.എസ്.സി / ബി.കോം (2016 അഡ്മിഷൻ-റഗുലർ & 2013, 2014, 2015 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 14ന് ആരംഭിക്കും.

കമ്പയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ & മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം) പരീക്ഷയുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ.

ജനുവരി 4ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) റഗുലർ / ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബർ 5 വരെയും 50 രൂപ പിഴയോടെ 7 വരെയും 125 രൂപ പിഴയോടെ ഡിസംബർ 11 വരെയും അപേക്ഷിക്കാം.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ് സി. ഹോംസയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 6ന് കൊല്ലം എസ്.എൻ. വനിതാ കോളേജിലും ഡിസംബർ 4, 7 തീയതികളിൽ തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിലും നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 10, 11, 12 തീയതികളിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫിസിക്‌സ്, സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

യോഗാ പരീശീലനം

കായിക പഠനവകുപ്പ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന യോഗ പരിശീലന പരിപാടിയുടെ ഡിസംബറിലേക്കുളള രജിസ്‌ട്രേഷൻ ഫോം ജി.വി. രാജാ പവിലിയനിലെ കായിക പഠനവകുപ്പ് ഓഫീസിൽ ലഭിക്കും. ഫോൺ: 8921507832, 0471- 2306485.