iifk

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ' ഇംഗ്‌മർ ബർഗ്‌മാന് ആദരം. ബർഗ്‌മാന്റെ എട്ട് ചിത്രങ്ങളും സെർച്ചിംഗ് ഫോർ ബർഗ്മാൻ എന്ന ഡോക്യുമെന്ററിയുമാണ് 'സെലിബ്രേറ്റിംഗ് ഇംഗ്‌മർ ബർഗ്‌മൻ' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബർഗ്‌മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സമ്മർ വിത്ത് മോണിക്ക, സമ്മർ ഇന്റർല്യൂഡ്, ഓട്ടം സൊനാറ്റ, സീൻസ് ഫ്രം എ മാരേജ്, ഫാന്നി ആൻഡ് അലക്‌സാണ്ടർ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

1956ലെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്ന 'സ്‌മൈൽസ് ഒഫ് എ സമ്മർ നൈറ്റ്', സൈക്കോളജിക്കൽ ഡ്രാമ 'പെഴ്‌സോണ' എന്നിവയും പ്രദർശനത്തിനുണ്ട്. നിരൂപകപ്രശംസ നേടിയ ബർഗ്മാൻ ചിത്രം ക്രൈസ് ആൻഡ് വിസ്‌പേഴ്‌സും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.