തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിൽ നിന്ന് 14 ചിത്രങ്ങൾ. ബിനു ഭാസ്‌കർ സംവിധാനം ചെയ്ത കോട്ടയം, പി.കെ.ബിജുകുട്ടന്റെ ഓത്ത്, ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, അജിത് കുമാറിന്റെ ഈട, വിനു എ.കെയുടെ ബിലാത്തിക്കുഴൽ, സൗബിൻ ഷാഹിറിന്റെ പറവ, സുമേഷ് ലാലിന്റെ ഹ്യൂമൻസ് ഒഫ് സംവൺ, ഗൗതം സൂര്യ, സുധീപ് ഇളമൺ എന്നിവരുടെ സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ് എന്നിവയാണ് ഈ വിഭാഗത്തിലെ നവാഗത ചിത്രങ്ങൾ.
ദേശീയ പുരസ്‌കാരം ലഭിച്ച ജയരാജിന്റെ ഭയാനകം, ആഷിക് അബുവിന്റെ മായാനദി, വിപിൻ വിജയിന്റെ പ്രതിഭാസം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ, നവാഗത സംവിധായകൻ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.