ക്രിക്കറ്റ് ആസ്ട്രേലിയ ഇലവനെതിരായ ചതുർദിന സന്നാഹമത്സരത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ. മത്സരത്തിന്റെ ആദ്യദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിനമായ ഇന്നലെ ഇന്ത്യ 358 റൺസിന് ആൾ ഒൗട്ടായി. അഞ്ച് ഇന്ത്യൻ താരങ്ങൾ അർദ്ധ സെഞ്ച്വറി നേടി. പൃഥ്വി ഷാ (66), പുജാര (54), കൊഹ്‌ലി (64), രഹാനെ (56), ഹനുമ വിഹാരി (53) എന്നിവരാണ് അർദ്ധ സെഞ്ച്വറികൾ നേടിയത്. രോഹിത് ശർമ്മ 40 റൺസ് നേടി. മറുപടിക്കിറങ്ങിയ ക്രിക്കറ്റ് ആസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തിട്ടുണ്ട്.