sabarimala-ayyappan

ശബരിമല: സന്നിധാനം പാണ്ടിത്താവളത്തിൽ പാഴ്സൽ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഹോട്ടൽ വ്യാപാരികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ആഹാരം പാഴ്സലായി അയ്യപ്പന്മാർക്ക് മുറികളിൽ എത്തിച്ച് നൽകുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നം ഒത്തു തീർപ്പാക്കി. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പാണ്ടിത്താവളത്ത് ഹോട്ടൽ നടത്താൻ ലേലമെടുത്ത തമിഴ്നാട് സ്വദേശി സന്നിധാനത്തെ വിവിധ പിൽഗ്രിം ഷെൽട്ടറുകളിലും മരാമത്ത് മുറികളിലും എത്തി ഓർഡർ എടുത്തശേഷം അയ്യപ്പന്മാർക്ക് പാഴ്സലായി സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. ഇത് സംബന്ധിച്ച് മറ്റ് ഹോട്ടൽ ഉടമകൾ ഇയാൾക്കെതിരെ പൊലീസിലും ദേവസ്വം എക്സി. ഓഫീസർക്കും പരാതി നൽകി. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്.

തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം കുത്തക ലേലത്തിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി പ്രവർത്തിക്കരുതെന്നും ഹോട്ടലിൽ നിന്ന് പാഴ്സൽ നൽകാൻ പാടില്ലെന്നും താക്കിത് നൽകി വിട്ടയച്ചു.