interview

 പ്രോഗ്രാം സൂപ്പർവൈസർ കരാർ നിയമനം
അപ്ഗ്രഡേഷൻ ഒഫ് ഗവൺമെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രേറ്റഡ് ലേർണിംഗ് റിസോഴ്‌സ് സെന്റർ പദ്ധതിയുടെ നടത്തിപ്പിന് 10 പ്രോഗ്രാം സൂപ്പർവൈസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എൽ.ഐ.എസ്.സി (നെറ്റ്/പി.എച്ച്ഡി അഭികാമ്യം) കോളേജ് ലൈബ്രറിയനായി അഞ്ചു മുതൽ പത്തു വർഷത്തെ പരിചയം വേണം. വ്യാപകമായി സഞ്ചരിക്കാനാകണം. പ്രായപരിധി : 60 വയസിൽ താഴെ. പ്രതിമാസ വേതനം : 15,000 രൂപ. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് മുമ്പ് അപേക്ഷിക്കണം. വിലാസം: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയം, ആറാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695013.

 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് നവംബർ 4ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ പകർപ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലും വെബ്‌സൈറ്റിലും ( www.kdrb.kerala.gov.in) ലഭിക്കും.
ലിസ്റ്റിൽ ഉൾപ്പെട്ടവർ ജനനതീയതി, യോഗ്യത, സമുദായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പ് നേരിട്ടോ, തപാൽ മാർഗമോ തിരുവനന്തപുരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലോ ഏഴു ദിവസത്തിനകം എത്തിക്കണം.


 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്‌തികയിലേയ്ക്ക് ഒക്‌ടോബർ 7ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഡിക്‌റ്റേഷൻ ടെസ്റ്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ പകർപ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലും വെബ്‌സൈറ്റിലും (www.kdrb.kerala.gov.in) ലഭിക്കും.