c-a-g-report

തിരുവനന്തപുരം:വനംകൈയേറ്റം തടയുന്നതിൽ ഇടതുമുന്നണി സർക്കാർ ആദ്യവർഷം വൻ വീഴ്ച വരുത്തിയതായി സി.എ.ജി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 11,917.89 ഹെക്ടർ വനഭൂമിയാണ് കൈയേറിയത്. പരാതികളെ തുടർന്ന് വെറും 4,628.55 ഹെക്ടറാണ് ഒഴിപ്പിച്ചത്. കാളിയാർ റേഞ്ചിൽ 310.63 ഹെക്ടറും ഇൗയിടെ കൈയേറി. വനംവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. മൊത്തം വനത്തിന്റെ 10 ശതമാനം സംരക്ഷിത മേഖലയാക്കണം. സംസ്ഥാനത്ത് 8.27 ശതമാനം സംരക്ഷിതമായി പ്രഖ്യാപിച്ചെങ്കിലും കണക്കിൽ 6.58 ശതമാനമേയുള്ളു. വന്യജീവികളെ വേട്ടയാടുന്നതിനും വൃക്ഷങ്ങൾ വെട്ടുന്നതിനും എതിരെ ഒരു നടപടിയും വനംവകുപ്പ് എടുക്കുന്നില്ല. ഒൻപത് ഡിവിഷനുകളിലായി 630 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 20 എണ്ണം മാത്രം.

ഗുരുവായൂരിൽ ആനപരിപാലനം പോര

സംസ്ഥാനത്ത് 599 നാട്ടാനകളിൽ 51 എണ്ണം ഗുരുവായൂരിലാണ്. ഇവയ്ക്കായി 15 ലായങ്ങൾ മാത്രമാണുള്ളത്. ബാക്കി ആനകളെ തുറസ്സായ മണ്ണിൽ തളച്ചിട്ടിരിക്കുകയാണ്. ഇവയുടെ ആരോഗ്യം മോശമാണ്.