നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് വാർഡ് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എൽ. ചന്ദ്രിക 91 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പോൾ ചെയ്ത 1212 വോട്ടിൽ ചന്ദ്രിക 623 വോട്ടും യു.ഡി.എഫിലെ രഞ്ജിത 532 വോട്ടും ബി.ജെ.പിയുടെ ബിന്ദു 57 വോട്ടും കരസ്ഥമാക്കി. യു.ഡി.എഫിന്റെ സീറ്റായിരുന്നു ഇത്. യു.ഡി.എഫിന്റെ അംബിക മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. അംബിക 256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി‍ജയിച്ച വാർഡിലാണ് ചന്ദ്രിക 91 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 106 വോട്ട് നേടിയിരുന്ന ബി.ജെ.പിക്ക് ഇത്തവണ 57 വോട്ട് മാത്രം.