നെയ്യാറ്റിൻകര: തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയ തിരുനാളിന് തുടക്കമായി. വൈകിട്ട് 5.45ന് ദേവാലയത്തിന് മുന്നിൽ പുതുതായി സ്ഥാപിച്ച കൊടിമരം വികാരി ജനറൽ ഫാ.ജി. ക്രിസ്തുദാസ് ആശീർവദിച്ചു. തുടർന്ന് ഇടവക വികാരി ഫാ. ജറാൾഡ് മത്യൂസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തിരുനാൾ ആരംഭ ദിവ്യബലിക്ക് രൂപത ചാൻസിലർ ഡോ.ജോസ് റാഫേൽ മുഖ്യ കാർമ്മികത്വം നൽകി. പേയാട് സെമിനാരി റെക്ടർ ഡോ. ക്രിസ്തുദാസ് തോംസൺ പ്രസംഗിച്ചു. തിരുനാൾ ദിനങ്ങളിൽ ഫാ.ഡെന്നിസ്കുമാർ, ഫാ. ജോയ് മാത്യൂസ്, ഫാ. ഷാജി. ഡി. സാവിയോ, ഫാ. മാത്യു പനക്കൽ, ഫാ. നിക്സൺരാജ്, ഫാ. മനുവേൽ കരിപ്പോട്ട്, ഫാ.വൽസലൻജോസ്, ഫാ. റോബിൻ സി. പീറ്റർ, ഫാ. ജയരാജ്, ഫാ. അനിൽകുമാർ എസ്.എം, ഫാ. സജിൻ തോമസ്, ഫാ.സി.ടി. രാജ്, ഫാ. ജോൺ ബോസ്കോ തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഡിസംബർ 8 ന് ദിവ്യബലിയെ തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം, 9 ന് നവ വൈദികൻ ഫാ.സേവ്യർ ഷൈനിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി ആലുവ സെമിനാരി പ്രൊഫസർ ഡോ. ഗ്രിഗറി ആർ. ബി വചനം പങ്കുവയ്ക്കും തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 10ന് വൈകിട്ട് 6ന് രൂപതാ ശുശ്രൂഷ കോ ഓഡിനേറ്റർ വി.പി. ജോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി തുടർന്ന് സംയുക്ത വാർഷികം.