madaroor

കിളിമാനൂർ: മടവൂർ ഗവ. എൽ.പി.എസിലെ നാലുമാസം നീണ്ടുനിൽക്കുന്ന ശതോത്തരി സുവർണ ജൂബിലി ആഘോഷങ്ങൾ വി. ജോയ്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഷൈജു ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജനപ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.