മെഡിക്കൽ ഓഫീസർ ഒ.എം.ആർ പരീക്ഷ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി) തസ്തികകളിലേക്ക് ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
അർഹതപ്പെട്ടവർക്കുള്ള ഹാൾടിക്കറ്റ് പോസ്റ്റ് വഴി അയച്ചിട്ടുണ്ട്. ലഭിക്കാത്തവർക്ക് www.lbskerala.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 04712560311/2560312.

കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് സൗജന്യ ആയുർവേദ ചികിത്സ
തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിൽ കുട്ടികളിലെ അമിതവികൃതി, ശ്രദ്ധക്കുറവ്, മുൻവിചാരമില്ലാതെയുള്ള പ്രവൃത്തികൾ എന്നിവയ്ക്ക് സൗജന്യ ചികിത്സ നൽകും. വിവരങ്ങൾക്ക്: 9747291797.
മൂന്നു വയസുമുതൽ 12 വയസു വരെയുള്ള കുട്ടികളുടെ അപസ്മാരത്തിനും സൗജന്യ ചികിത്സ ലഭ്യമാണ്. വിവരങ്ങൾക്ക്: 9995822379.




കിക്മയിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
അൻപത് ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദവും, കെമാറ്റ്/സിമാറ്റ്/ക്യാറ്റ് ഉള്ളവർക്കും, അതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും കോളേജിൽ നിന്നു നേരിട്ടോ, വെബ്‌സൈറ്റിൽ ഓൺലൈനായോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, കിക്മ, നെയ്യാർഡാം എന്ന വിലാസത്തിൽ 10 നകം സമർപ്പിക്കണം. ഫോൺ: 8547618290, 9995302006.


ഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ശില്പശാല
സെന്റർ ഒഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ഡിസംബർ ആദ്യവാരം സെന്ററിൽ നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവർ 04712345627, 9446176799, 9446442324 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.




.


ചിത്രരചനാ മത്സരം
ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ എട്ടിന് കോഴിക്കോട് ഗാന്ധിപാർക്ക് നാലാം റെയിൽവേ ഗേറ്റിന് സമീപം നടത്തുന്ന മത്സരം എൽ.പി, യു.പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എട്ടിന് രാവിലെ ഒൻപത് മണിക്ക് ഗാന്ധിപാർക്കിൽ എത്തണം. മത്സരാർത്ഥികൾ സ്‌കൂൾ തിരിച്ചറിയൽ കാർഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടു വരണം. വരയ്ക്കുന്നതിനാവശ്യമായ പേപ്പർ നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്‌കൂൾ അധികൃതർ മുഖേനയോ ഫോണിലൂടെയോ നേരിട്ടോ ബന്ധപ്പെടണം. വിലാസം: ഭൂവിനിയോഗ കമ്മിഷണർ, കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ, തിരുവനന്തപുരം 695033, ഫോൺ: 0471 2302231, 2307830.വിശദവിവരങ്ങൾ സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. ഇമെയിൽ: landuseboard@yahoo.com വെബ്‌സൈറ്റ്: www.kslub.kerala.gov.in