elephant-tusk

തിരുവനന്തപുരം:സിനിമാതാരം സൂക്ഷിച്ച ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താനുളള അവസരം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിന് പകരം താരത്തിന് മാത്രമായി പ്രത്യേക ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്‌ഷൻ 40ന്റെ ലംഘനമാണെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. മൃഗശേഷിപ്പുകൾ വെളിപ്പെടുത്താൻ അവസരം നൽകി താരത്തിന് മാത്രമായി ഉത്തരവിറക്കി. സമാനകുറ്റം നേരിടുന്നവർക്ക് ഉത്തരവ് ബാധമാക്കിയില്ല. നിയമസഭയിൽ വച്ച റിപ്പോർട്ടിൽ താരത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

മൃഗസംരക്ഷണ കേസുകളിൽ ഉദാസീനതയാണ് വനംവകുപ്പ് പുലർത്തുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.