election

യു. ഡി. എഫിന് 12

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലെ 39 വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി ഇടത് മുന്നണി വൻ നേട്ടമുണ്ടാക്കി.

യു.ഡി.എഫ് 12 സീറ്റും ബി.ജെ.പിയും എസ്.ഡി.പിഐയും രണ്ടുവീതം സീറ്റുകളും കേരള കോൺഗ്രസ് ഒന്നും നേടി. ഒരിടത്ത് യു.ഡി.എഫ് വിമതനും ജയിച്ചു. നിലവിൽ എൽ.ഡി.എഫിന് 21, യു.ഡി.എഫ് 14, എസ്.ഡി.പി.ഐ 1, ബിജെപി 1, ജനതാദൾ(യു) 1, സ്വതന്ത്രൻ1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
തിരുവനന്തപുരം നഗരസഭയിലെ കിണവൂർ വാർഡിൽ യു.ഡി.എഫിലെ ഷീലാസ് 733 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ജില്ലയിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചകോണത്ത് യു.ഡി.എഫിലെ ജെ. രാജൻ 233 വോട്ടിന്റെ ഭൂരിപക്ഷത്തിലും അതിയന്നൂർ ഗ്രാമപഞ്ചായിലെ നെല്ലിമൂട് വാർഡിൽ എൽ.ഡി.എഫിലെ എൽ. ചന്ദ്രിക 91 വോട്ടിനും ജയിച്ചു.