kerala-uni

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.പി.എ വയലിൻ, വീണ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 10 മുതൽ 14 വരെയും, 11 മുതൽ 13 വരെയും ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

20 ന് ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ (2013 സ്‌കീം-റഗുലർ, 2016 അഡ്മിഷൻ) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

ജനുവരി 9 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എ.എം.എസ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

ടൈംടേബിൾ

17 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം) റഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.കോം (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി.എഫ്.എ (എച്ച്.ഐ) പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 15 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 19 വരെ ഓൺലൈനായി മാത്രം അപേക്ഷിക്കുക. കരട് മാർക്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ.

സമ്പർക്ക ക്ലാസ്

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ സമ്പർക്ക ക്ലാസ് 2 ന് കൊല്ലം യു.ഐ.ടി.യിൽ നടത്തും.

വിവാഹ പൂർവ കൗൺസിലിംഗ് കോഴ്‌സ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ അറബി വകുപ്പ് 25 വയസ് പൂർത്തിയായ യുവതീ യുവാക്കൾക്ക് സൗജന്യ വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് 9, 14, 15, 16 തീയതികളിൽ കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് വകുപ്പിന്റെ സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷന് ഫോൺ: 9544576794.