kk-office-ulkadanam

കല്ലമ്പലം: കേരളകൗമുദി കല്ലമ്പലം ന്യൂസ് ബ്യൂറോയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ പത്തിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് നിർവഹിച്ചു. നാവായിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. ഷാജഹാൻ അദ്ധ്യഷതവഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ, സർക്കുലേഷൻ മാനേജർ എസ്. വിക്രമൻ, സബ് എഡിറ്റർ ആഷിക് ചന്ദ്രൻ, പരസ്യവിഭാഗം അസി. മാനേജർ സുധികുമാർ തുടങ്ങിയവർ സംസാരിച്ചു. സുകുമാരൻ, എം. ബഷീർ, ഉല്ലാസ്, ബിജു പൈവേലിക്കോണം, ഗോപിനാഥൻ നായർ, സുനിൽ വെട്ടിയറ, മഹേഷ്, നഹാസ് , സന്ദീപ്, ഹംസ, രതീഷ, താര, ശാലിനി, ചിമ്മു തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി കല്ലമ്പലം ലേഖകൻ എസ്. സുനിൽകുമാർ സ്വാഗതവും ഐ.എസ്.ആർ.ഒ റിട്ട. ശാസ്ത്രജ്ഞൻ ശശി കെ. വെട്ടൂർ നന്ദിയും പറഞ്ഞു. കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിന് മുൻവശം പെട്രോൾ പമ്പിനോട് ചേർന്ന് എ.എസ്.എച്ച് ബിൽഡിംഗിന്റെ രണ്ടാം നിലയിലാണ് ബ്യൂറോ.