abhinav-bindra-blue-cross
abhinav bindra blue cross award

ന്യൂഡൽഹി : ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ഏക കായിക താരമായ അഭിനവ് ബിന്ദ്രയെ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ പരമോന്നത ബഹുമതിയായ ബ്ളൂക്രോസ് അവാർഡ് നൽകി ആദരിച്ചു. മ്യൂണിക്കിൽ നടന്ന ചടങ്ങിലാണ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ഇൗ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറാണ് ബിന്ദ്ര. 2008 ബെയ്‌ജിംഗ് ഒളിമ്പിക്സിലാണ് ബിന്ദ്ര സ്വർണം നേടിയത്.