ചേർത്തല:പുതുവത്സര ദിനത്തിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സേവനങ്ങളിൽ മുൻഗണന ഏർപ്പെടുത്തി ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസ്.പദ്ധതിയുടെ ഉദ്ഘാടനം സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മ നിർവഹിച്ചു. ജോയിന്റ് ആർ.ടി.ഒ കെ. മനോജ്,എം.വി.ഐമാരായ എം.ജി.മനോജ്,കിഷോർകുമാർ,എ.എം.വിമാരായ സുനിൽകുമാർ,ജോസ് ആന്റണി എന്നിവർ പങ്കെടുത്തു.സംസ്ഥാനത്ത് ആദ്യമായാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിലെ ഇരിപ്പിടങ്ങളിലും കൗണ്ടറുകളിലും സേവനങ്ങളിലും മുൻഗണന എർപ്പെടുത്തുന്നത്.