1
വനിതാ മതിലിന് പിന്തുണയേകി അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്ത കായംകുളത്ത് സംസാരിയ്ക്കുന്നു

കായംകുളം :കായംകുളത്ത് വനിതാ മതിലിൽ ആയിരങ്ങൾ അണിനിരന്നു. സി.പി.എം കായംകുളം, അടൂർ, ചാരുംമൂട് ഏരിയാ കമ്മറ്റികളിൽ നിന്നുള്ള വനിതകളാണ് കായംകുളത്ത് മതിൽ തീർത്തത്. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ അംഗങ്ങളും മതിലിന്റെ ഭാഗമായി.

കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, കരീലക്കുളങ്ങര, മുക്കട ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ നടന്നു.. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി കെ.രാജു , ഡോ. ഗീവർഗ്ഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പങ്കെടുത്തു.

മതിലിൽ പങ്കാളികളായവർക്ക് യു. പ്രതിഭ എം.എൽ.എ, നഗരസഭ വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാ മതിലിനു മുന്നോടിയായി മണ്ഡലത്തിലെ 152 വാർഡുകളിലും നവോത്ഥാന ദീപം തെളിയിച്ചിരുന്നു. എല്ലാ മേഖലകളിലും വനിതകളുടെ ഇരുചക്ര വാഹനറാലിയും വിളംബര റാലിയും നടന്നു. പത്തൊൻപത് കേന്ദ്രങ്ങളിൽ നവോത്ഥാന സദസ്സുകളും സംഘടിപ്പിച്ചു.