ചാരുംമൂട്: ഫയലിംഗ് ഷീറ്റ് സമ്പ്രദായം എ3 വലിപ്പത്തിൽ നിന്നും എ 4 വലിപ്പം ആക്കിയത് നിറുത്തലാക്കുക, ഗഹാൻസമ്പ്രദായം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്തുകാർ നൂറനാട് സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് ജെ.സത്യൻ, സെക്രട്ടറി എസ്.ശ്രീകുമാർ, ബിജു.എസ്.പനവിള, സുരേഷ് കുമാർ, എ.ചെല്ലപ്പൻ റാവുത്തർ, കെ.ബാലൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.