ഹരിപ്പാട്: വനിതാമതിലിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ ആറന്മുള്ള എം.എൽ.എ വീണാ ജോർജ് പ്രതിജ്ഞാവാചകം ചൊല്ലി. സംഘാടക സമിതി ചെയർമാൻ എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ആമുഖ പ്രസംഗം നടത്തി. സംഘാടക സമിതി ഭാരവാഹികളായ അഡ്വ.ബി.രാജേന്ദ്രൻ, ഗോപി, താഹ, കെ.എൻ തമ്പി, ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ, പി.എൻ അനിൽ കുമാർ, അയ്യപ്പൻ കൈപ്പള്ളിൽ, ആർ.ഓമനക്കുട്ടൻ, രാധ അനന്തകൃഷ്ണൻ, മഹിളാമണി, പ്രസീദ എന്നിവർ നേതൃത്വം നൽകി.