ചേർത്തല: മരുത്തോർവട്ടം ബൈബിൾ കൺവൻഷൻ ഇന്ന് തുടങ്ങും.സെന്റ് സെബാസ്റ്റ്യൻസ് പള്ളിയങ്കണത്തിൽ രാവിലെ 9ന് മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ഡോ.പോൾ വി.മാടൻ ബൈബിൾ പ്രതിഷ്ഠിക്കും. തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ഡോ.വർഗീസ് പൊട്ടയ്ക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഡോ.ജോജോ മാരിപ്പാട്ടും സംഘവുമാണ് കൺവെൻഷൻ നയിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കൺവൻഷൻ 6ന് സമാപിക്കും. 10000 പേർക്ക് ഇരിക്കാവുന്ന പന്തൽ ഒരുക്കിയിട്ടുണ്ട്.കൺവെൻഷന് മുന്നോടിയായി തിരുവചന ജ്യോതി പ്രയാണം നടത്തി. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിൽ റെക്ടർ ഫാ.ക്രിസ്റ്റഫർ എം.അർത്ഥശേരി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് കൺവൻഷൻ നഗറിൽ സമാപിച്ചു.വികാരി ഫാ. ജോസ് പാലത്തിങ്കൽ ജ്യോതി ഏറ്റുവാങ്ങി ദേവാലയ അങ്കണത്തിൽ പ്രതിഷ്ഠിച്ചു.