hhy

ഹരിപ്പാട്: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കി നടത്തിയ വനിതാ മതിലിൽ ഹരിപ്പാട് പ്രദേശത്ത് പതിനായിരങ്ങൾ അണിചേർന്നു. രാമപുരം മുതൽ കരുവാറ്റ കൊട്ടാരവളവ് വരെയുള്ള പ്രദേശത്ത് കൈ അകലം പോലും ഇല്ലാതെ വനിതകൾ അണി നിരന്നു. ചെങ്ങന്നൂർ, മാവേലിക്കര, മാന്നാർ, എടത്വ, ചെന്നിത്തല, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ഹരിപ്പാടിന്റെ വിവിധ ഭാഗങ്ങളിലാണ് അണി നിരന്നത്. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം വിദേശ വനിത അണിചേർന്നത് കൗതുകമായി. ഇതിനോടനുബന്ധിച്ച് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി.അംഗവും ഭവന നിർമ്മാണ ബോർഡ് ചെയർമാനുമായ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം അഡ്വ.സീമ അദ്ധ്യക്ഷയായി. വിവിധ കേന്ദ്രങ്ങളിൽ എം.സത്യപാലൻ, എസ്.കൃഷ്ണകുമാർ, ഓമല്ലൂർ ശങ്കരൻ, വീണാ ജോർജ്ജ്, ലീല അഭിലാഷ്, കലാമണ്ഡലം വിജയകുമാരി, എസ്.സലികുമാർ, അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, ലേഖ മനോജ്, എം.തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.