skv-school
കുട്ടമ്പേരൂർ എസ്‌​കെവി ഹൈസ്​കൂളിലെ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ 2019 ആകൃതിയിൽ അണിനിരന്നപ്പോൾ.

മാന്നാർ: കുട്ടമ്പേരൂർ എസ്‌​.കെ.വി ഹൈസ്​കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുതുവത്സാരാഘോഷം നടത്തി. ഹെഡ്മിസ്ട്രസ് മായ എസ്. നായർ ഉദ്ഘാടനം ചെയ്തു. പുതുവർഷത്തെ വരവേൽക്കാൻ വിദ്യാർത്ഥികൾ 2019 ആകൃതിയിൽ അണിനിരന്നത് പുതുമയായിരുന്നു. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പുതുവർഷ പ്രതിജ്ഞ ചൊല്ലി. സ്റ്റാഫ് സെക്രട്ടറി റോയി ശാമുവേൽ, എൻ. ഗോപാലകൃഷ്ണനാചാരി, എസ്. കൃഷ്ണകുമാരി, പി.എസ്. അമ്പിളി, ആർ. രാജേഷ്, വി. രഘുനാഥൻനായർ, സുരേഷ് കുമാർ, ബി. ശ്രീകുമാർ, വിഷ്ണു നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.