kuttemperor-school
ുനർനിർമ്മാണം പൂർത്തിയാക്കിയ മാന്നാർ ഗ്രാമപഞ്ചായത്ത് നാലാംവാർഡിലെ വിഷവർശ്ശേരിക്കര ​ മൂർത്തിട്ട റോഡ് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ ഗതാഗതത്തിനായി തുറന്നു നൽകുന്നു.

മാന്നാർ: 10 ലക്ഷം രൂപ മുടക്കി പുനർനിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്താണ് മാന്നാർ നിവാസികൾക്ക് പഞ്ചായത്ത് പുതുവത്സര സമ്മാനം നല്കിയത്. നാലുവർഷത്തിലേറെയായി കുണ്ടും കുഴികളും നിറഞ്ഞു കാൽനട യാത്രപോലും ദുസഹമായ രീതിയിൽ തകർന്നുകിടന്ന നാലാം വാർഡിലെ വിഷവർശ്ശേരിക്കര ​ മൂർത്തിട്ട റോഡാണ് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വീതീ കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. മാന്നാർ വള്ളക്കാലി റോഡിനെയും ചെന്നിത്തല തട്ടാരമ്പലം റോഡിനോയും റോഡിനെയും ബന്ധിച്ചു കിടക്കുന്ന മുക്കാൽ കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. വിഷവർഷിക്കര ഭാഗത്ത് ഒന്നരി അടി താഴ്ചയുള്ള കുഴികളിൽ വീണ് അപകടം പതിവായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം കലാധരൻ കൈലാസം അദ്ധ്യക്ഷത വഹിച്ചു. ഷൈനാ നവാസ്, ചാക്കോ കയ്യത്ര, ചിത്ര എം. നായർ, വിജയലക്ഷ്മി ഗോപൻ, ഉഷാ ഗോപാലകൃഷ്ണൻ, ടി.കെ. ഷാജഹാൻ, സുധാശങ്കർ, വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.