ambalapuzha-news
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഫീസുകൾ അടപ്പിക്കുന്നു.

അമ്പലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടർന്ന് കർമ്മസമിതിയുടെ നേതൃത്വത്തിൽ തകഴിയിലും അമ്പലപ്പുഴയിലും ദേവസ്വം ഓഫീസുകൾ അടപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെയും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേയും ദേവസ്വം ഓഫീസുകൾ അടപ്പിക്കുകയായി​രുന്നു.അമ്പലപ്പുഴയിൽ രസീത് കൗണ്ടറും ദേവസ്വം ഓഫീസും അടപ്പിച്ചു.രാവിലെ രസീതെടുത്തവർക്കു മാത്രമെ പാൽപായസവിതരണം നടത്തിയുള്ളൂ. ദേവസ്വം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരൻ പ്രാൺ കുമാറിനെ ഓഫീസിൽ പൂട്ടിയിട്ടതി​നെത്തുടർന്ന് അമ്പലപ്പുഴ സി.ഐ ബിജു പി നായരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമെത്തിയാണ് തുറന്നു വിട്ടത്.പാൽപ്പായസം വാങ്ങാനെത്തിയ നിരവധി ഭക്തരും കാത്തു നിന്ന് മടങ്ങി. 100 ഓളം കർമ്മസമിതി പ്രവർത്തകർ ദേവസ്വം ഓഫീസിനു മുന്നിൽ ഒരു മണിക്കൂറോളം കുത്തിയിരുന്ന് ശരണം വിളിച്ച ശേഷം മടങ്ങി