1

കായംകുളം: ഹർത്താലിന്റെ തലേന്ന് രാത്രി പത്തിയൂരിൽ സമൂഹ്യ വിരുദ്ധരുടെ ആക്രമണം .സ്കൂളിന് മുന്നിലെ ഗാന്ധി പ്രതിമ തകർക്കുകയും വീടിന്റെ പോർച്ചിൽ വച്ചിരുന്ന സ്കൂട്ടറുകൾ കത്തിയ്ക്കുകയും ചെയ്തു.

പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിന് മുന്നിൽ പൂർവ വിദ്യാർത്ഥി സംഘടന കഴിഞ്ഞ വർഷം സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് തകർക്കപ്പെട്ടത്. ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം.

പത്തിയൂർ കിഴക്ക് പ്ളാമൂട്ടിൽ ജോസിന്റെ വീട്ടിലെ കാർപോർച്ചിൽ ഉണ്ടായിരുന്ന മൂന്ന് സ്കൂട്ടറുകളാണ് കത്തി നശിച്ച നിലയിൽ കണ്ടത്.