കായംകുളം : കായംകുളത്ത് ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. മത്സ്യ മാർക്കറ്റിൽ ഹർത്താൽ അനുകൂലികളെ തടയാൻ സി.പി.എം, എസ്.ഡി.പി.ഐ സംഘടനകൾ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ചു.
കെ.എസ്.ആർ.ടി.സിയും ,സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ പുതിയിടം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ശക്തമായ പൊലീസ് കാവലിലായിരുന്നു പ്രകടനം.
രാവിലെ മത്സ്യ മാർക്കറ്റിൽ ഒരു നാരങ്ങാക്കട തുറന്നതാണ് സംഘർഷത്തിന് കാരണമായത്. കട അടപ്പിയ്ക്കാൻ ഹർത്താൽ അനുകൂലികൾ എത്തിയപ്പഓൾ സി.പി.എം, എസ്.ഡി.പി.ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചു. പൊലീസ് എത്തി പ്രവർത്തകരെ വിരട്ടി ഓടിച്ചു. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
തുടർന്ന് പ്രകടനം സസ്യമാർക്കറ്റ് വഴി പോകാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.