ambalapuzha-news

അമ്പലപ്പുഴ: ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹർത്താൽ അമ്പലപ്പുഴയിൽ പൂർണം.സർക്കാർ ഓഫീസുകളും, കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. അമ്പലപ്പുഴ കച്ചേരി മുക്കിൽ നിന്നും ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നീർക്കുന്നം തേവരു നടയിലേക്ക് നടന്ന പ്രകടനത്തിനു നേരെ കല്ലേറുണ്ടായത് അല്പനേരം സംഘർ

ഷാവസ്ഥയുണ്ടാക്കി. കാക്കാഴം ഭാഗത്താണ് കല്ലേറുണ്ടായത്. അമ്പലപ്പുഴ പൊലീസ് എത്തി സംഘർഷം ഒഴിവാക്കി. കല്ലെറിഞ്ഞ 2 യുവാക്കൾ ഓടി രക്ഷപ്പെട്ടു. പ്രകടനം തേവരുനടയിലെത്തിയപ്പോൾ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.തുടർന്ന് പ്രതിഷേധ സമ്മേളനം കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കർമ്മസമിതി നേതാക്കളായ വി.ഉണ്ണിക്കൃഷ്ണൻ, പി.രതീഷ്, ജി.സുമേഷ്, ബി.ജെ.പി നേതാക്കളായ എൽ.പി.ജയചന്ദ്രൻ ,വി.ശ്രീജിത്ത്, കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജി പഴുപ്പാറലിൽ, സി.പ്രദീപ്, സിബിദാസ്, മത്സ്യ പ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് ഡി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു..

പുന്നപ്ര കളരി ക്ഷേത്രത്തിനു സമീപം ബി.ജെ.പിയുടെ കൊടിമരം സി.പി.എം പ്രവർത്തകർ നശിപ്പിച്ചു.കഴിഞ്ഞ ദിവസം പുന്നപ്ര കളിത്തട്ടിനു സമീപമുള്ള സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറു നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി.