ചേർത്തല: കഞ്ഞിക്കുഴിയിൽ ഹർത്താൽ അനുകൂലികൾ മൂന്ന്കടകൾ ആക്രമിച്ചു.രണ്ട്
വ്യാപാരികൾക്ക് മർദ്ദനമേറ്റു. ഇന്നലെ രാവിലെ ഒൻപതോടെയാണ്സംഭവം.ബൈക്കിലെത്തിയ സംഘം തുറന്ന് പ്രവർത്തിച്ച എല്ലാ കച്ചവടസ്ഥാപനങ്ങളും അടപ്പിച്ചു.പോളക്കാടൻ കവലയക്ക് സമീപമുള്ള
ചായക്കടക്കും പലരക്ക് കടയ്ക്കും അഴീക്കോടൻ കവലയ്ക്ക് സമീപമുള്ള പലചരക്ക് കടയ്ക്കും നാശം വരുത്തി. കടകളിലെ അലമാരകൾ നശിപ്പിച്ച ശേഷം പഴക്കുലകളും പച്ചക്കറികളും മറ്റും റോഡിലെറിഞ്ഞു. സോഡാ കുപ്പികൾ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പോളക്കാടൻ വീട്ടിൽ
രാധാകൃഷ്ണൻ,ഇല്ലത്ത് ചിറ സെൽവരാജൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.പോളക്കാടൻ കവലയിൽ കടതുറന്ന വീട്ടമ്മയ്ക്ക് നേരെ അസഭ്യവർഷവും നടത്തി.സംഭവം നടന്ന വിവരംഅറിയിച്ചിട്ടും സമയത്ത് എത്തിച്ചേരാനോ ആരെയും പിടികൂടാനോ പൊലീസിന് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.അക്രമികൾ
സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു. കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെ കേസെടുത്തതാതി പൊലീസ് പറഞ്ഞു.