jyt

ഹരിപ്പാട് : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല യാത്ര ഉപേക്ഷിച്ച് ഒരു കൂട്ടം ഭക്തർ. കാർത്തികപ്പള്ളി മഹാദേവികാട് വടക്കേക്കര ശബരിമല തീർത്ഥാടന സംഘമാണ് കാൽ നൂറ്റാണ്ടായി തുടർന്ന് വന്നിരുന്ന ശബരിമല തീർത്ഥാടന യാത്ര ഉപേക്ഷിച്ചത്. എല്ലാവർഷവും അമ്പതോളം പേരടങ്ങുന്ന സംഘമാണ് എരുമേലി കാനന പാത വഴി ശബരിമലക്ക് കാൽനടയായി പോയിരുന്നത്. ഇത്തവണ സംഘത്തിലെ പത്തോളം പേർ മാല ഇട്ട് ഒരു മാസമായി വ്രതം അനുഷ്ഠിച്ചു വരികയായിരുന്നു. മൂന്ന് വയസുള്ള മാളികപ്പുറവും മൂന്ന് കന്നി അയ്യപ്പൻമാരും സംഘത്തിലുണ്ടായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം അറിഞ്ഞതോടെ ഇവർ ഇന്നലെ രാവിലെ തൃക്കുന്നപ്പുഴ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തി, വ്രതത്തിന് മുന്നോടിയായി ധരിച്ചിരുന്ന മാല ഊരി. ഗണപതിക്ക് തേങ്ങ അടിച്ച ശേഷം നടപ്പന്തലിൽ വച്ച് മാല ഊരി സമീപത്തെ വൃക്ഷത്തിൽ ഇടുകയായിരുന്നു.